
NEWSDESK
മുക്കം : അവധിക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി സ്കൂളുകൾ വൃത്തിയാക്കുന്ന തിരക്കിൽ ആണ് രക്ഷിതാക്കളും അധ്യാപകരും
സ്കൂൾ തുറക്കുമ്പോൾ കുട്ടികളും അധ്യാപകരും സുരക്ഷിതമായും ആരോഗ്യകരമായും സ്കൂളിൽ സമയം ചെലവഴിക്കേണ്ടതിനാൽ ക്ലാസ് മുറികളും ലാബുകളും ടോയ്ലറ്റുകളും കളിസ്ഥലവും അടക്കമുള്ള എല്ലാ സ്ഥലങ്ങളും നന്നായി വൃത്തിയാക്കുന്ന തിരക്കിലാണ് മലയോരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും .
തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ പി ടി എ അംഗങ്ങങ്ങളും അധ്യാപകരും നാട്ടുകാരും ചേർന്നാണ് സ്കൂൾ വൃത്തിയാക്കുന്നത് .
കോംബൗണ്ടുകൾ ,പടികൾ, ഡെസ്കുകൾ, വാഷ്‌ബേസിനുകൾ എന്നിവയും ഫ്ലോർ, വിൻഡോ, ഡോർ ഹാൻഡിലുകൾ എന്നിവ അണുവിമുക്തമാക്ക്കുക ,കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ക്ലീനിംഗ് സമയത്ത് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ക്ലീനിങ് നടക്കുന്നത് .ഇങ്ങനെ സ്കൂൾ തുറക്കുമ്പോൾ എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുക്കയാണ് ഈ ക്ളീനിങ് കൊണ്ട് ഉദ്ദേശിക്കുന്നത് .
തോട്ടുമുക്കം ഗവര്മെന്റ് യു പി സ്കൂൾ പ്രധാനാധ്യാപിക ഷെറീന ബി ,പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ,തുടങ്ങി മറ്റു അദ്ധ്യാപകരും പി ടി എ അംഗങ്ങളും ശുചീകരണത്തിൽ പങ്കെടുത്തു .