
newsdesk
കോഴിക്കോട്: പ്രതി മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമാണ് നടപ്പിലാക്കുക എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളാണെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി.
പെന്‍ഷന്‍ പദ്ധതിയുടെ പേരില്‍ പലയിടത്തും അപേക്ഷകൾ വിതരണം ചെയ്തെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കിട്ടിയിരുന്നു. ഇത് പെരുമാറ്റച്ചട്ട ലംഘനം ആണെന്ന് ആരോപിച്ച് കമ്മീഷന് പരാതികള്‍ എത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം.