വയനാട്ടിൽശക്തമായ മഴ, ചൂരൽമലയിൽ സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയിൽ വിള്ളൽ; യാത്രകൾ നിരോധിച്ചു

കൽപ്പറ്റ: മുണ്ടകൈ-ചൂരൽ മല ദുരന്തത്തെത്തുടർന്ന് ചൂരൽ മലയിൽ സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ വിവിധ ഭാ​ഗങ്ങളിൽ വിള്ളൽ. മഴ കനത്തതിനാൽ ഇതുവഴിയുള്ള യാത്രകൾ നിരോധിച്ചു. രണ്ട് ദിവസമായി ഇവിടെ കനത്ത മഴയാണ്. പാലത്തിന്റെ തൂണുകൾക്ക് താഴെ നിന്നുള്ള മണ്ണ് ഒലിച്ചു പോയിട്ടുണ്ട്. ഇതോടെയാണ് പാലം വഴിയുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തിരികെയെത്തി. മഴയില്‍ പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവില്‍ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. മുണ്ടക്കൈയില്‍ ഇപ്പോൾ ജനവാസം ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യാത്രകളിൽ ജാഗ്രത പുലർത്തണമെന്നും അധികൃതര്‍ അറിയിച്ചു.

error: Content is protected !!