വയനാട് ടൂറിസത്തിന് 3 ലക്ഷം വിരുന്നുകാർ; ടിക്കറ്റ് വരുമാനമായി ലഭിച്ചത് ഒന്നരക്കോടിയോളം രൂപ

അമ്പലവയൽ ∙ ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്കു ജില്ലയിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയപ്പോൾ ടൂറിസം കേന്ദ്രങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ വൻകുതിപ്പ്. വയനാട്ടിലെ 13 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രം ഇക്കാലയളവിൽ എത്തിയത് 3 ലക്ഷത്തിലേറെ സഞ്ചാരികളാണ്. ടിക്കറ്റ് വരുമാനമായി ലഭിച്ചത് ഒന്നരക്കോടിയോളം രൂപ. ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാം, കെഎസ്ഇബിക്ക് കീഴിലുള്ള ബാണാസുര സാഗർ ഡാം, വനംവകുപ്പിന് കീഴിലുള്ള ചെമ്പ്രപീക്ക്, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ പൂപ്പെ‍ാലി, ഡിടിപിസിക്ക് കീഴിലുള്ള 9 വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നീ കേന്ദ്രങ്ങളിൽ മാത്രമെത്തിയവരുടെ കണക്കാണിത്.

2,94,720 പേർ ഈ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ മെ‍ാത്തം ടിക്കറ്റ് വരുമാനമായി 1,41,66,312 രൂപയും ലഭിച്ചു. ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഒന്നേകാൽ ലക്ഷത്തിലേറെ സഞ്ചാരികളെത്തിയപ്പോൾ 76 ലക്ഷത്തിലേറെ രൂപയുടെ വരുമാനം ലഭിച്ചു.

error: Content is protected !!