ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങായി “പ്രഭാ” ; സാമൂഹിക സേവന പ്രവർത്തനം സംഘടിപ്പിച്ചു

മുക്കം : വി.എം.എച്ച്.എം.എച്ച്.എസ്.എസ് ആനയാംകുന്നിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “പ്രഭാ” എന്ന പേരിൽ സാമൂഹിക സേവന പ്രവർത്തനം സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നെസിറ കെ.വി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സ്കൂൾ പ്രിൻസിപ്പൽ പി.പി. ലെജ്ന ഉദ്ഘാടനം നിർവഹിച്ചു . അനന്യ അധ്യക്ഷത വഹിച്ചു.

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി, ഭിന്നശേഷിക്കാർക്ക് താങ്ങും തണലും ആവാൻ ലക്‌ഷ്യം വെച്ച പരിപാടിയിലൂടെ അവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വിതരണം നടത്തുന്നതിനും അതിലൂടെ അവർക്ക് ഒരു വരുമാന മാർഗം ലഭിക്കുന്നതിന് വഴി ഒരുക്കുന്നതിനും പ്രഭക്ക് സാധിച്ചു .

ഇതിന്റെ ഭാഗമായിഭിന്നശേഷിക്കാരനായ ഒരു വ്യക്തിയിൽ നിന്ന് കുടകൾ വാങ്ങി അവ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനുള്ള അവസരം “പ്രഭ” പദ്ധതി വഴി നടപ്പിലാക്കി. ഈ പ്രവർത്തനത്തിലൂടെ ഭിന്നശേഷിക്കാരനായ വ്യക്തിക്ക് സാമ്പത്തിക പിന്തുണയും പ്രോത്സാഹനവും ലഭിക്കുകയും, ഒപ്പം വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധവും സഹാനുഭൂതിയും വളർത്തുകയും ചെയ്യും.

പരിപാടിയിൽ അയിഷ നൂറ സ്വാഗതം പറഞ്ഞു .പരിപാടിക്ക് എൻ.എസ്.എസ് വളണ്ടിയർമാരായ വിഷ്ണു ആശംസകൾ അറിയിക്കുകയും സഹദ് നന്ദി പറയുകയും ചെയ്തു. എൻ.എസ്.എസ് വളണ്ടിയർമാരുടെ സജീവ പങ്കാളിത്തം പരിപാടിയെ വിജയകരമാക്കി. സമൂഹത്തിന് മാതൃകയാകുന്ന ഒരു പ്രവർത്തനമായി “പ്രഭ” മാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!