ചൂട് കാലമാണ്, തണ്ണിമത്തൻ മുറിച്ച് കഴിക്കുന്നവർ സൂക്ഷിക്കുക; സംഭവിക്കുന്നത് എന്തെന്ന് വിശദമായി അറിയാം

ചൂട് കാലത്ത് മിക്കവരും ഏറെ ആശ്രയിക്കുന്ന പഴയിനമാണ് തണ്ണിമത്തൻ. ജലാംശം ധാരാളമുള്ളതിനാൽ ദാഹവും വിശപ്പുമകറ്റാൻ തണ്ണിമത്തൻ സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകളായ എ, സി, ബി6 എന്നിവയും പൊട്ടാസ്യവും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇല്ലെങ്കിൽ വലിയ അപകടങ്ങൾ സംഭവിച്ചേക്കും.


മുറിച്ചുവച്ചതിനുശേഷം ഏറെ നേരം തുറന്നുവച്ചാൽ തണ്ണിമത്തനിൽ ബാക്‌ടീരിയ കടക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.തണ്ണിമത്തൻ കൂടുതൽ ദിവസം ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിക്കുന്നതും നല്ലതല്ല.
അമിതമായി തണ്ണിമത്തൻ കഴിക്കുന്നത് വയറുവേദന, വയറിളക്കം പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കും.
ഭക്ഷണം കഴിച്ചയുടയൻ തണ്ണിമത്തൻ കഴിക്കാൻ പാടില്ല. രണ്ടിനുമിടയിൽ കുറഞ്ഞത് ഒരു മണിക്കൂർ ഇടവേളയുണ്ടാകണം.


തണ്ണിമത്തൻ കഴിച്ച് കഴിഞ്ഞാലുടൻ വെള്ളം കുടിക്കാൻ പാടില്ല. ഇത് ദഹനപ്രക്രിയ തടസപ്പെടുത്തും.
വയറിലെ അസ്വസ്ഥതകൾക്ക് കാരണമാകുന്നു.തണ്ണിമത്തനിൽ മധുരവും അടങ്ങിയിട്ടുള്ളതിനാൽ കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ദഹനനാളിയിൽ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വേഗത്തിലാക്കാൻ കാരണമാകും. ഗ്യാസ്, ബ്ളോട്ടിംഗ് എന്നിവയ്ക്കും കാരണമാകുന്നു.രാത്രികാലങ്ങളിൽ തണ്ണിമത്തൻ കഴിക്കുന്നതും ഒഴിവാക്കണം.
പ്രമേഹരോഗികൾ കൂടുതലായി തണ്ണിമത്തൻ കഴിക്കുന്നതും ഒഴിവാക്കണം.

error: Content is protected !!