അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കെ എം സി ടി വനിത എഞ്ചിനീയറിംഗ് കോളേജിൽ “She Raises ’26” എന്ന പേരിൽ പാനൽ ചർച്ച സംഘടിപ്പിച്ചു.

മുക്കം : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കെ എം സി ടി വനിത എഞ്ചിനീയറിംഗ് കോളേജ്, കള്ളന്തോട്, ആസ്റ്റർ മിമ്മിസ് ആശുപത്രി അരീക്കോട്, ആരോഗ്യം യുട്യൂബ് ചാനൽ എന്നിവയുടെ സഹകരണത്തോടെ “She Raises ’26” എന്ന പേരിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. വനിതാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പരിപാടി.

പ്രശസ്ത സോഷ്യൽ മീഡിയ വ്യക്തിത്വവും ആർ.ജെയും ആയആർ ജെ ഗദ്ദാഫി പരിപാടിയുടെ മോഡറേറ്ററായി പങ്കെടുത്തു. വിദ്യാർത്ഥിനികൾ ഉയർത്തിയ വനിതാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകി.

പരിപാടിയിൽ ശസ്ത്രക്രിയ വിദഗ്ധയായ ഡോ. ഹഫ്‌സ സലീം ദബർ, ഗൈനക്കോളജിസ്റ്റായ ഡോ. ഫാത്തിമത്ത് സുഹറ MM., ഡെർമറ്റോളജി വിദഗ്ധയായ ഡോ. അതിര സത്യൻ എന്നിവർ പങ്കെടുത്തു.

ജയശ്രീ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സബീഖ് പി.വി. അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിനികളിൽ വനിതാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന് ഈ പരിപാടി സഹായകമായി.

error: Content is protected !!