മിണ്ടാപ്രാണികളെപ്പോലും വെറുതെ വിടില്ല; ആട്ടിൻകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്‌ടർമാർ പോലും ഞെട്ടി,​ ഒടുവിൽ അറസ്റ്റ്

കല്ലമ്പലം: നാവായിക്കുളത്ത് വളർത്തുമൃ​ഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ കല്ലമ്പലം പൊലീസ് അതിസാഹസികായി പിടികൂടി. വർക്കല പനയറ കോവൂർ ചേട്ടക്കാവ് പുത്തൻവീട്ടിൽ ശങ്കരൻ എന്ന് വിളിക്കുന്ന അജിത്തി (38) നെയാണ് പിടികൂടിയത്.

ഇക്കഴിഞ്ഞ 26ന് പുലർച്ചെ മൂന്നുമണിയോടെ കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർക്കോണം മുനീർ മൻസിലിൽ അബ്ദുൾ കരീമിന്റെ തൊഴുത്തിൽ ഉണ്ടായിരുന്ന പശുക്കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കുകയും ആട്ടിൻകുട്ടിയെ സമീപത്തെ പുരയിടത്തിൽ പ്രകൃതിവിരുദ്ധ പീഡനം നടത്തി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്.പാലോട് വെറ്റിനറി അസിസ്റ്റന്റ് ഡയറക്ടർ ഡോ. നന്ദുകുമാർ, ജില്ലാ വെറ്റിനറി ഡോക്ടർ ഹരീഷ്, ഡോക്ടർ ഷെമീമ എന്നിവരുടെ നേതൃത്വത്തിൽ ആട്ടിൻകുട്ടിയെ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ അവയവങ്ങൾ അറുത്തുമാറ്റിയതായി കണ്ടെത്തി.

അയിരൂർ, വർക്കല എന്നീ സ്റ്റേഷൻ പരിധിയിലെ വിവിധ മോഷണകേസുകളിൽ പ്രതിയാണ് അജിത്.വർക്കല റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയ പ്രതിയെ ബലപ്രയോ​ഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. കല്ലമ്പലം സി.ഐ വി.കെ വിജയരാഘവൻ, എസ്.ഐ എസ്.എസ്. ദീപു, ഉദ്യോ​ഗസ്ഥരായ പ്രസന്നകുമാർ, നജീബ്, ജയ് മുരുകൻ, ഷജീർ, അജിൽ, അരുൺ, ഷിജു, ശ്രീജിത്ത്, ബിജിത്ത്, അജിത്ത്, എസ്.പിയുടെ ഡാൻസാഫ് ടീം എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!