വീണ്ടും പെട്രോൾ-ഡീസൽ വില കൂട്ടി; തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.15

News Desk

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 100.15 രൂപയും, ഡീസലിന് 95.99 രൂപയുമായി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 21 പൈസയും, ഡീസലിന് 95 രൂപ 16 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 95 രൂപ 58 പൈസയും, ഡീസലിന് 93 രൂപ 80 പൈസയുമായി.

error: Content is protected !!