
News Desk
കൊല്ലത്ത് നവജാത ശിശു മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധു ആര്യ തന്റെ അമ്മയ്ക്കും ഭര്‍ത്താവ് രഞ്ജിത്തിന്റെ അമ്മയ്ക്കും വിധവാ പെന്‍ഷനുള്ള അപേക്ഷ തയ്യാറാക്കാനായിരുന്നു ഗ്രീഷ്മയെയും കൂട്ടി ആദ്യം ഇറങ്ങിയത്. രവി പിള്ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ ലഭിക്കുന്നതിനായി പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രവുമായി അക്ഷയ സെന്ററിലെത്തി. പെന്‍ഷന്‍ ലഭിക്കുന്നതിന് എം.എല്‍.എയുടെ സാക്ഷ്യപത്രം വേണമെന്ന് അറിഞ്ഞതോടെ അപേക്ഷയുമായി തിരികെ വീട്ടിലെത്തിയ ശേഷമാണ് മരണക്കുറിപ്പ് എഴുതിവച്ച ശേഷം വീടുവിട്ടിറങ്ങിയത്. രേഷ്മയ്ക്ക് സിംകാര്‍ഡ് നല്‍കിയതിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്താലും ഭയപ്പെടേണ്ടതില്ലെന്ന് വീട്ടുകാര്‍ ആര്യയെ സാന്ത്വനിപ്പിച്ചിരുന്നു.
കൊല്ലത്ത് നവജാത ശിശു മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു. രേഷ്മ സ്മാര്‍ട്ട് ഫോണ്‍ നിരന്തരം ഉപയോഗിക്കുമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വിഷ്ണു ഫോണും സിംകാര്‍ഡും നശിപ്പിച്ചിരുന്നു. അതിനുശേഷം മാതാപിതാക്കളുടെ ഫോണാണ് രേഷ്മ ഉപയോഗിച്ചത്. മൊബൈല്‍ ചാറ്റ് ചെയ്ത സമയത്ത് ഒരുദിവസം പരവൂരില്‍ എത്താന്‍ കാമുകന് പറഞ്ഞെന്നും അവിടെ എത്തിയെങ്കിലും അയാള്‍ വന്നില്ലെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൂടുതല്‍ ശാസ്ത്രീയ അന്വേഷണത്തിനു ഒരുങ്ങുകയാണ് പൊലീസ്. കേസില്‍ രേഷ്മയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഒരു വീട്ടില്‍ ഒരുമിച്ച് കഴിഞ്ഞ ഭര്‍ത്താവോ ബന്ധുക്കളോ പ്രസവവിവരം അറിഞ്ഞില്ല എന്ന മൊഴിയും പൊലീസ് തള്ളി. പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിന് മൂന്നരകിലോ ഭാരം ഉണ്ടായിരുന്നു. പൂര്‍ണഗര്‍ഭം ഒളിപ്പിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുമ്ബോ ള്‍ വീട്ടില്‍ ഉള്ളവരെയും രേഷ്മയെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്.