വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

News Desk

കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ആഞ്ജനേയ എന്ന ഫൈബർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഏഴു പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. നാല് പേർ ഇന്നലെ രക്ഷപ്പെട്ടിരുന്നു. രവി, ഷിബിൻ, മണികണ്ഠൻ, ശശി എന്നിവരാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

error: Content is protected !!