തോട്ടുമുക്കം പ്രീമിയർ ലീഗ് TPL സീസൺ 3 ഫ്രണ്ട്സ് FC ജേതാക്കൾ

പള്ളിക്കമാലിൽ പൗലോസ് മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിക്കും ,തിരുനിലത് അലവിഹാജി മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിക്കും വേണ്ടി തോട്ടുമുക്കം എരിയയിലെ ഫുട്ബാൾ പ്രേമികൾക്കായി നടത്തിവരുന്ന തോട്ടുമുക്കം പ്രീമിയർ ലീഗ് സീസൺ 3 ൽ ഫ്രണ്ട്സ് FC ടീം ജേതാക്കളായി .

തോട്ടുമുക്കം മേഖലയിലെ ആറോളം ടീമുകൾ പങ്കെടുത്ത മത്സരത്തിലെ ഫൈനലിൽ റാസിൽതോട്ടുമുക്കം നയിച്ച ഫ്രണ്ട്സ് FC 2-0 നു സഫ്‌വാൻ നയിച്ച ആവേശം FC യെ പരാജയപ്പെടുത്തി .

ടൂർണമെന്റിലെ മികച്ച ക്ളിക്കാരനായി ഫ്രണ്ട്സ് FC യുടെ ഹസീബ് ,ഡിഫെൻഡറായി റിൻഷാദ് ,എമേർജിങ് പ്ലെയർ ആയി കുവൈറ്റ് FC യുടെ സഹൽ ,ബെസ്ററ് ഗോൾ കീപ്പർ ആയി ആവേശം FC യുടെ സഞ്ജയ് എന്നിവരെ തെരെഞ്ഞെടുത്തു .വിജയികൾക്ക് സാജു തോട്ടുമുക്കം ,അമീർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .

error: Content is protected !!