താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണശ്രമം

താമരശ്ശേരി: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണശ്രമം . ഇന്ന് പുലർച്ചെയാണ് താമരശ്ശേരി ചർച്ച് റോഡിൽ മാടാരുകളങ്ങര അഹമ്മദ് കുട്ടി (ഇമ്പീച്ചി) യുടെ വീട്ടിൽ മോഷണശ്രമം നടന്നത്. വീട്ടുകാർ വിദേശത്ത് ആയതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

അഹമ്മദ് കുട്ടിയുടെ ബാംഗ്ലൂരിൽ പഠിക്കുന്ന മകൻ പുലർച്ചെ എത്തിയപ്പോഴാണ് അടുക്കള ഭാഗത്തിൻ്റെ വാതിലും, പിൻഭാഗത്തെ ഗ്രില്ലിൻ്റെ പൂട്ടും തകർത്ത നിലയിൽ കണ്ടെത്. അകത്തെ വാതിലുകൾ എല്ലാം തുറന്നിട്ട നിലയിലാണ്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.


മോഷ്ടാവെന്ന് സംശയിക്കുന്ന വെള്ളമുണ്ട് ഉടുത്ത ഒരാൾ നടന്നുവരുന്നത് കണ്ടതായും തന്നെ കണ്ടപ്പോൾ സമീപത്തെ പറമ്പിലേക്ക് ഓടിയതായും അഹമ്മദ് കുട്ടിയുടെ മകൻ പറഞ്ഞു. ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു വരുന്ന അവസരത്തിലായിരുന്നു ഇയാൾ എതിരെ വരുന്നത് കണ്ടത്.വീട്ടിലെത്തി വാതിലുകൾ തുറന്ന നിലയിൽ കണ്ടപ്പോൾ ഇയാളെ തേടി പോയെങ്കിലും പിന്നീട് കണ്ടെത്താനായില്ല.


വാതിലുകളുടെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ഉളികൾ അടക്കമുള്ള ആയുധങ്ങൾ വീടിനകത്ത് ഉപേക്ഷിച്ച നിലയിലുണ്ട്. എന്നാൽ വീട്ടിൽ നിന്നും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!