
NEWSDESK
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വിഷൻ വാർഡ് രണ്ട് പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി, പ്ലസ്ടു, വിവിധ മത്സര പരീക്ഷകളായ എൻ എൻ എം എസ്,യു എസ് എസ്, എൽ എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആണ് ഉപഹാര സമർപ്പണം. നടത്തി ആദരിച്ചത്.
ചടങ്ങിൽ നൂറോളം വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും കുടയും വിതരണം ചെയ്തു. കുമാരനെല്ലൂർ സലാം കാരശ്ശേരി സ്മാരക സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര നിർവ്വഹിച്ചു.
വാർഡ് യുഡിഫ് കൺവീനർ ടി. കെ. സുധീരൻ അധ്യക്ഷം വഹിച്ചു,ടി പി ജബ്ബാർ, കാരാട്ട് ശ്രീനിവാസൻ, നിഷാദ് വീച്ചി, കാരാട്ട് കൃഷ്ണണൻകുട്ടി, കെ. പി. രാഘവൻ,തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുജീബ് കെ. പി., അനിൽ കാരാട്ട്,,സി മുഹാജിർ, അഭിനന്ദ് അനി അക്കരപ്പറമ്പിൽ, തസ്ലീന അനസ്,ഒ മുഹമ്മദ് റഫീഖ്, ടി പി ഗീത . തുടങ്ങിയവർ നേതൃത്വം നൽകി. ശശി മാങ്കുന്നുമ്മൽ ചടങ്ങിൽ നന്ദി പറഞ്ഞു.