താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

താമരശ്ശേരി∙ ചുരം അഞ്ചാം വളവിനും ആറ് വളവിനും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വ്യാപാരി മരിച്ചു. കൊയിലാണ്ടിയിലെ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ മമ്മൂട്ടുകര എം.കെ.കുമാരൻ (75) ആണ് മരിച്ചത്.

അപകടത്തിൽ മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

error: Content is protected !!