പഴ്സനൽ സ്റ്റാഫിനു പെൻഷൻ നൽകാൻ പണമുണ്ടല്ലോ? വിമർശിച്ച് സുപ്രീം കോടതി

Web Desk

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി സുപ്രീം കോടതി. പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നവർക്കു പെന്‍ഷൻ നൽകാൻ പണമുണ്ടല്ലോയെന്നു കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങുന്ന വിഷയം പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ നൽകുന്ന രീതി രാജ്യത്തെവിടെയുമില്ല. ഇതിനു പണമുണ്ടല്ലോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് എ.എം. നസീർ അധ്യക്ഷനായ ബെഞ്ചാണു സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

error: Content is protected !!