
newsdesk
മുക്കം: ജെ.സി. ഐ. മുക്കം മെത്രിയുടെ എല്ലാവർഷവും നടത്തിവരുന്ന കമ്മ്യൂണിറ്റി ഡെവലപ്മെൻറിൻ്റെയും സാമൂഹ്യ ഉന്നമനത്തിന്റെയും ഭാഗമായി ജെ.സി. ഐ. മുക്കം മെത്രിയുടെ നേതൃത്വത്തിൽ ദന്ത പരിശോധനാ ക്യാമ്പും, ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോമസമിതി യൂത്ത് വിങ്ങിൻ്റേയും, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ താമരശ്ശേരി യൂണിറ്റിൻ്റെയും സഹകരണത്തോടെ യാണ് പരിപാടി, വ്യാപാര ഭവൻ മുക്കത്ത് വെച്ച് സംഘടിപ്പിച്ചത്.KVVES മുക്കം പ്രസിഡണ്ട് അലി അക്ബർ ഉദ്ഘാടനം ചെയ്തു.
JCI മുക്കം മൈത്രി പ്രസിഡൻ്റ് നൗഷാദ് അവിഞ്ഞിപ്പുറം. അധ്യക്ഷതവഹിച്ചു. JC Dr. ആഷിസ് ദന്ത ബോധവൽക്കരണ ക്ലാസ് നടത്തി. KVVES യൂത്ത് വിങ് പ്രസിഡണ്ട് അഖിൽ, വനിതാ വിങ്ങ് ട്രഷററർ ജസീല അസീസ്, IDA പ്രോഗ്രാം കൺവീനർ ഡോക്ടർ ഉസൈൻ, JCI മുക്കം മൈത്രി സെക്രട്ടറി JCവിനീഷ് , JC Dr. അഖിലേഷ് , ജെ.സി.ഐ മുക്കം മൈത്രി പാസ്റ്റ് പ്രസിഡണ്ട് റിയാസ് അരിമ്പ്ര എന്നിവർ സംസാരിച്ചു.