സ്വർണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് കുറഞ്ഞത് 1,240 രൂപ, 10 ദിവസത്തിനിടെ ഇടിഞ്ഞത് 4,840 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,880 രൂപയായി. ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,07,120 രൂപയായിരുന്നു വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 4,840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.

കേരളത്തിൽ സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ഈ വർഷം ജനുവരി 29നാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!