
Local News
ജനപ്രിയമായ ജലകായിക വിനോദങ്ങളിൽ ഒന്നായ കയാക്കിംഗിന് മുക്കത്ത് ഇരുവഴിഞ്ഞി പുഴയിൽ തുടക്കമായി.ജലകായിക വിനോദങ്ങളെ ജനകീയമാക്കാൻ രൂപീകരിച്ച ക്ലബ്ബ് റിവേക്കയുടെ ആഭിമുഖ്യത്തിലാണ് ഇരുവഴിഞ്ഞിയിൽ കയാക്കിംഗ് ആരംഭിച്ചത്. കാരശേരി ചോണാട് പുഴയോരത്ത് നടന്ന ചടങ്ങിൽതിരുവമ്പാടി നിയോജക മണ്ഡലം എം.എൽ എ ലിന്റോ ജോസഫ് കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിതക്ക് തുഴ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

പരിസ്ഥിതി സൗഹൃദപരവും പുതുമയാർന്നതുമായ കയാക്കിംഗ് പോലുള്ള സംരംഭങ്ങൾ നാടിന്റെ വളർച്ചയെ ത്വരിതപെടുത്തുന്നും ജനങ്ങളെ പുഴയുമായി കൂടുതൽ അടുപ്പിക്കുന്നതിനും പുഴ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും ജലവിനോദ പരിപാടികൾ സഹായകരമാവുമന്നും ലിന്റോ ജോസഫ് പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ സത്യൻ മുണ്ടയിൽ,റഫീഖ് ചോണാട് ടി.എം ജാഫർ , ഹാമിദലി , ഉബൈസ് ചോണാട് എന്നിവർ സംസാരിച്ചു.l