ഒളിക്യാമറ ഓപ്പറേഷൻ ; സി ടി വി വീഡിയോ ജേണലിസ്റ്റ് റഫീഖ് തോട്ടുമുക്കത്തിന്റെ സ്റ്റിംഗ് ഓപ്പറേഷനിൽ പിടിയിലായത് മുക്കം, ആനയാംകുന്നിൽ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടത്തുന്ന വൻ സംഘം

മുക്കം : മലയോര മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ സിന്തറ്റിക്ക് ലഹരികളുടെ വില്പനയും ഉപയോഗവും വർധിക്കുന്നു. സി ടി വി വീഡിയോ ജേണലിസ്റ്റ് റഫീഖ് തോട്ടുമുക്കത്തിന്റെ സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോയുടെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പിടിയിലായത് മുക്കം, ആനയാംകുന്നിൽ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ സംഘം .

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് റഫീഖ് എക്സൈസിന് കൈമാറിയത് .സ്ത്രീകൾ ഉൾപ്പെടെ സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അടങ്ങുന്നതാണ് വീഡിയോ

പത്തുദിവസത്തോളം ലഹരിസംഘത്തെ പിന്തുടന്ന് നടത്തിയ സാഹസിക പരിശ്രമങ്ങൾക്കൊടുവിൽ ആണ് കോർട്ടേഴ്‌സിനുള്ളിൽ വെച്ച് ലഹരി ഉപയോഗിക്കുന്ന ഈ സംഘത്തിന്റെ ദൃശ്യങ്ങൾ റഫീഖ് പകർത്തിയത് ,തുടർന്ന്എക്സൈസിന് നൽകിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു .

എക്സൈസ് പരിശോധനക്ക് എത്തിയപ്പോൾ റൂം പൂട്ടിയ നിലയിൽ ആയിരുന്നു .
പിന്നീട് കെട്ടിട ഉടമയുടെ സാനിധ്യത്തിൽ പൂട്ട് പൊളിച്ചു അകത്തു കയറി നടത്തിയ പരിശോധനയിൽ ആണ് അരിയിൽ പൊതിഞ്ഞ നിലയിൽ ബ്രൗൺഷുഗർ കണ്ടെത്തിയത് .

സ്ത്രീകൾ ഉൾപ്പെടുന്നതാണ് സംഘം ,മലയാളി യുവാക്കളും അഥിതി തൊഴിലാളികളും സ്ഥിരം ഇടപാടുകാർ ആണ്ലഹരി സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത് അഥിതി തൊഴിലാളികൾ ആണ്

കോഴിക്കോട് സർക്കിൾ എക്സൈസ് ഓഫിസിലെ സിഐ ടി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പരിശോധന നടത്തിയത്.

error: Content is protected !!