
Web Desk
പ്ലസ് വണ്‍ വിദ്യാര്‍ഥിയും സംസ്ഥാന സ്കൂള്‍ കായികതാരവുമായ മണിപ്പുര്‍ സ്വദേശി ഒയിനാം ഒജിത്ത് സിങ് വാഹനാപകടത്തില്‍ മരിച്ചു.ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണു മരണം. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് 17കാരനായ ഒയിനാം. ഇന്നലെ രാവിലെ മണിപ്പുരില്‍ വച്ചാണ് അപകടമുണ്ടായത്. നാലു വര്‍ഷമായി കല്ലടി സ്കൂളിന്റെ കായികതാരമാണ് ഒയിനാം ഒജിത്ത് സിങ്. സംസ്ഥാന സ്കൂള്‍ കായികമേളയിലെ വെള്ളി മെഡല്‍ ജേതാവാണ്. ഹൈജംപിലും ഡിസ്കസ് ത്രോയുമാണ് ഇനങ്ങള്‍. ആറു മാസം മുന്‍പാണു ഒയിനാം നാട്ടിലേക്കു പോയത്.