എസ്എസ്എൽസി ഫലം തിങ്കളാഴ്ച അറിയാം; പക്ഷെ ഫലം പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ മന്ത്രിയില്ല

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനത്തിൽ അവ്യക്തത. ഇത്തവണ ഫലം പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ മന്ത്രിയില്ല. കാവൽ മന്ത്രി വി ശിവൻ കുട്ടി മുൻപ് പറഞ്ഞതനുസരിച്ച് ഈ വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി പരീക്ഷാബോർഡ് ബുധനാഴ്ച ചേരും. ഫലത്തിന് അന്തിമരൂപം നൽകുമെങ്കിലും ഫലപ്രഖ്യാപനം മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്താൻ കഴിയുമോ എന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഭരണമാറ്റം ആയെങ്കിലും സർക്കാർ രൂപീകരിച്ചിട്ടില്ല. അതിനാൽ ഫലം പ്രഖ്യാപിക്കേണ്ട വിദ്യാഭ്യാസമന്ത്രി ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2021-ലെ തിരഞ്ഞെടുപ്പുകാലത്ത് ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ. ഷാജഹാനായിരുന്നു. അതുപോലെ, ഇത്തവണയും ഉണ്ടാവുമോയെന്നു വ്യക്തമല്ല. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി ലോക്ഭവനിലേക്കു സ്ഥലംമാറി പോയതിനാൽ ഷർമിള മേരി ജോസഫിനാണ് സെക്രട്ടറിയുടെ ചുമതല.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷാണ്. ഫലപ്രഖ്യാപന നടപടികൾ പൂർത്തിയായാൽ, മുൻകാലങ്ങളിലേതുപോലെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചിച്ച് ഫലപ്രഖ്യാപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനും സാധ്യതയുണ്ട്. വൈകാതെ ഇതിലൊരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും അധ്യാപകരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!