newsdesk
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കെ.എസ്.യു പ്രതിഷേധം. പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കൊപ്പമാണ് കെ.എസ്.യു കോഴിക്കോട് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ചത്. കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം.