നെല്ലിക്കാപറമ്പിൽ വീണ്ടും മോഷണശ്രമം; മോഷ്ടാവിനെ പിടിക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാരന് പരിക്ക്

മുക്കം: മലയോര മേഖലയിൽ മോഷണവും മോഷണശ്രമവും തുടർക്കഥയാവുകയും മോഷ്ടാക്കളെ പിടികൂടാൻ പോലീസിന് സാധിക്കാതിരിക്കുകയും ചെയ്യുന്നതിനിടെ നെല്ലിക്കാപറമ്പിൽ വീണ്ടും മോഷണശ്രമം.മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ വീട്ടുടമസ്ഥന് പരിക്കേൽക്കുകയും ചെയ്തു.വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയിടെയാണ് സംഭവം.


നെല്ലിക്കാപറമ്പ് അങ്ങാടിക്ക് സമീപം താളത്തിൽ കോട്ടമ്മൽ വീട്ടിൽ ഹാരിസ് എന്നയാളുടെ വീട്ടിൽ ആണ് മോഷ്‌ടാവ്‌ എത്തിയത്.മൂന്നുമണിയോടെ മൂത്രമൊഴിക്കാൻ എണീറ്റ ഹാരിസ് കോണിപ്പടിക്ക് സമീപം ഒരാൾ നിൽക്കുന്നത് കാണുകയായിരുന്നു.ആദ്യം മകനാണെന്ന് വിചാരിച്ചു വിളിച്ചപ്പോൾ മോഷ്‌ടാവ്‌ അടുക്കളയിലേക്ക് ഓടി. പുറകെ ഹാരിസും ഓടുകയും രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ മൽപിടത്തത്തിൽ ഹാരിസിന്റെ കൈക്ക് കടിച്ചു മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു.* മൽപ്പിടുത്തത്തിനിടയിൽ ഹാരിസിനു
പരിക്കേൽക്കുയും ചെയ്തിട്ടുണ്ട്.

പ്രദേശത്തു മോഷണം പതിവാണെന്നും പോലീസ് കാര്യമായി പെട്രോളിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യണമെന്നുംവാർഡ് മെമ്പർ സി.കെ വിജീഷുംപ്രദേശത്തെ സന്നദ്ധസേന അംഗങ്ങളും പറഞ്ഞു

error: Content is protected !!