കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന

മുക്കം : കിണർ വൃത്തിയാക്കുന്നതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിൽ കുടുങ്ങിയ വയോധികനെ മുക്കം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. ചാത്തമംഗലം പഞ്ചായത്തിലെ പുള്ളാവൂർ സ്വദേശി ഇമ്പിച്ചുണ്ണി (75) ആണ് അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളാവൂരിലാണ് സംഭവം.
സലീം തടായിൽ എന്നയാളുടെ വീട്ടുപറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടയിലാണ് ഓക്സിജന്റെ അഭാവം മൂലം ഇമ്പിച്ചുണ്ണി കിണറിനുള്ളിൽ കുടുങ്ങിയത്. പുറത്തെത്താൻ കഴിയാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരും ഉടൻ തന്നെ മുക്കം അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള മുക്കം അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. മിഥുൻ റോപ്പ്, റെസ്ക്യൂ ഹാർനസ് എന്നിവ ഉപയോഗിച്ച് അതിസാഹസികമായി കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു.


സീനിയർ ഫയർ ഓഫീസർ എൻ. വി അഹമ്മദ് റഹീഷ് , സേനാംഗങ്ങളായ സനീഷ്. പി .ചെറിയാൻ, ശ്രീജേഷ് പി. ടി, എ.എസ്. പ്രദീപ്, അജീഷ് കെ.പി, ശ്രീജിൻ ടി.പി, ജിതിൻ പി, വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!