വടകര, വില്യാപ്പള്ളിയിൽ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

വടകര∙ വില്യാപ്പള്ളിയിൽ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അനന്യയാണ് (17) മരിച്ചത്. വീട്ടുകാർ പുറത്തുപോയി തിരിച്ച് വന്നപ്പോഴാണു വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം. പ്ലസ്ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു കുട്ടി.

ഉടൻ വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പൊലീസ് സ്ഥലത്ത് എത്തി. . മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

error: Content is protected !!