രണ്ടരവയസുക്കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

NEWSDESK

പെരുമ്പാവൂർ : വെങ്ങോല പൂണൂരിൽനിന്ന് അന്യസംസ്ഥാനത്തൊഴിലാളികളായ ദമ്പതിമാരുടെ രണ്ടരവയസുള്ള മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെയാണ് (35) നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ എടുത്തുകൊണ്ട് പോകാനായി പ്രതി ശ്രമിച്ചതോടെ മറ്റു കുട്ടികൾ ബഹളം വയ്ക്കുന്നതുകേട്ട് നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു.
കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കുപോയ സമയത്താണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമുണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്തു.

error: Content is protected !!