ചികിത്സാസഹായ ഉപകരണങ്ങൾ സമാഹരിക്കുന്നതിന് വേണ്ടി ബിരിയാണി ചലഞ്ച് നടത്തി

മാവൂർ: കിടപ്പുരോഗികൾക്ക് ചികിത്സാസഹായ ഉപകരണങ്ങൾ സമാഹരിക്കുന്നതിന് വേണ്ടിബിരിയാണി ചലഞ്ച് നടത്തി.

മാവൂർ “സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ആണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

മാവൂർ കാടോടി കൺവെൻഷൻ സെന്ററിൽ വെച്ച് സിഐടിയു നേതാവ് എം ധർമ്മജൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ വിച്ചാവ മാവൂർ, കൺവീനർ മോഹൻദാസ് , ട്രഷറർ ദേവദാസൻ മാസ്റ്റർ, പ്രസന്ന കുമാരി ടീച്ചർ,മനോഹരൻ അടുവാഡ്, പുതുക്കുടി സുരേഷ്, രാമൻ, കൃഷ്ണൻ, ഹംസ, ന്യാസ് കച്ചേരിക്കുന്ന്, മൻസൂർ അലി, സുനിൽകുമാർ താത്തൂർ പോയിൻ, മഹേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!