മലയോര മേഖലയിലെ പകരം വെക്കാനില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവ്; ജോസ് വർഗ്ഗീസ് ദിനാചരണം സമുചിതമായി ആചരിച്ചു

കോടഞ്ചേരി : മലയോര മേഖലയിലെ പകരം വെക്കാനില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവ് ജോസ് വർഗ്ഗീസിൻ്റെ പതിമൂന്നാം ചരമവാർഷികം സിപിഐ (എം ) കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘടനം ചെയ്തു. ഏറെ പ്രിതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിൽ പിന്തിരിപ്പൻമാരായ ഭൂപ്രഭുക്കന്മാരുടേയും വലതുപക്ഷ രാഷ്ട്രീയ ഭീകരതയെയും വെല്ലുവിളികളെയും മനോധൈര്യവും കൈരുത്തിൻ്റെയും ബലത്തിൽ നേരിട്ടാണ് ജോസ് വർഗ്ഗീസ് അടക്കമുള്ള സിപിഐ (എം) നേതാക്കൾ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.

കമ്മ്യൂണിസ്റ്റ് എന്ന് കേട്ടാൽ പോലും അകറ്റിനിർത്തിയിരുന്ന ഇരുണ്ട ഭൂതകാലത്ത് നിന്നും ഇന്നെത്തെ നിലയിലേക്ക് പാർട്ടിയെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കാണ് ജോസ് വർഗ്ഗീസ് വഹിച്ചത് എന്ന് ജില്ലാസെക്രട്ടറി എം. മെഹബൂബ് അനുസ്‌മരിച്ചു. ജീരകപ്പാറ സമരവും, താമരശ്ശേരി റീബാ തീയേറ്റർ സമരവുമടക്കം നിരവധി തൊഴിലാളി കർഷക സമരങ്ങൾക്ക് അദ്ദേഹം നേതൃത്ത്വം കൊടുത്തു. കക്ഷിരാഷ്ട്രീയ ജാതിമത വേർതിരുവുകൾക്കപ്പുറത്ത് മലയോര മേഖലയിലെ സർവ്വരാലും അംഗീകരിക്കുന്ന നേതാവായി അദ്ദേഹത്തിന് മാറാൻ കഴിഞ്ഞു.

അദ്ദേഹത്തിൻ്റെ സ്‌മരണ പുതുക്കുന്ന അവസരത്തിൽ കമ്മ്യൂണിസ്റ്റ് മൂല്ല്യങ്ങളും പ്രത്യയശാസ്ത്ര അടിത്തറയും ശക്തിപ്പെടുത്തി കൂടുതൽ കരുത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഒന്നിൻ്റെയും അവസാനമല്ലന്നും കൂടുതൽ കരുത്തോടെ ഇടത് പക്ഷം തിരിച്ച് വരുമെന്നും എം മെഹബൂബ് പറഞ്ഞു.
അനുസ്‌മരണ സമ്മേളനത്തിൽ സിപിഐ (എം ) തിരുവമ്പാടി ഏരിയാ സെക്രട്ടറി വി കെ വിനോദ് അത്യക്ഷത വഹിച്ചു. സ്‌മൃതി മണ്ഡപത്തിൽ ജില്ലാസെക്രട്ടറി എം മെഹബൂബ് പതാക ഉയർത്തി. ജില്ലാസെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ ജോണി ഇടശ്ശേരി, ജോർജ്കുട്ടി വിളക്കുന്നേൽ, ഷിജി ആൻ്റണി പുഷ്പ സുരേന്ദ്രൻ , മുതിർന്ന സി പി ഐ (എം) നേതാവ് കെ സി വേലായുധൻ, പി.ജെ ജോൺസൺ ,കെ എം ജോസഫ് എന്നിവർ പ്രസംഗിച്ചു. കോടഞ്ചേരി ലോക്കൽ സെക്രട്ടറി എ.എസ് രാജു സ്വാഗതവും, ഷിബു പുതിയേടത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!