20,000 രൂപ ചെലവാക്കി രമേശെടുത്ത 40 ഓണം ബമ്പറും കള്ളൻ കൊണ്ടുപോയി

തൃശൂർ: അരക്കോടിയിലധികം രൂപയുടെ കടബാധ്യതയുമായി നിൽക്കുന്ന രമേശിന്റെ അവസാന പ്രതീക്ഷ ആയിരുന്നു ഇന്ന് നറുക്കെടുത്ത 25 കോടി ഒന്നാം സമ്മാനം ഉള്ള ഓണം ബമ്പർ. കൃത്യമായി പറഞ്ഞാൽ 55 ലക്ഷത്തിന്റെ ബാധ്യതയാണ് തൃശൂര്‍ പുത്തൂർ സ്വദേശിക്കുള്ളത്. പുത്തൂർ പൗണ്ട് റോഡ് കരുവാൻ രമേശ് അവസാന വഴി എന്ന നിലയ്ക്കാണ് ഓണം ബമ്പർ എടുത്തത്. ഒന്നും രണ്ടുമല്ല, 40 ലോട്ടറി ടിക്കറ്റുകളാണ്, 20,000 ചെലവാക്കി രമേശ് എടുത്തത്. ഏതിനെങ്കിലും പ്രൈസ് അടിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു.

ഒരു മാസത്തിലെ ശമ്പളത്തിലെ ഏറിയ പങ്കും ചെലവിട്ടാണ് ടിക്കറ്റുകൾ വാങ്ങിയത്. എന്നാൽ നിർഭാഗ്യം രമേശനെ പിടികൂടി. എടുത്ത 40 ടിക്കറ്റുകളും വീട്ടിൽനിന്ന് മോഷണം പോയി. ഇതിനൊപ്പം 3500 രൂപയും നഷ്ടപ്പെട്ടു. ആരോഗ്യവകുപ്പിലെ അറ്റൻഡറാണ് രമേഷ്. മോഷണം പോയ ലോട്ടറികൾ തിരിച്ചുകിട്ടില്ലെന്ന് കരുതി 10 ടിക്കറ്റുകളും കൂടി രമേശ് വാങ്ങിയിരുന്നു .

ബന്ധുക്കളുമായി സ്വത്തു തർക്കമുള്ള രമേശ് ഒറ്റയ്ക്കാണ് താമസം. ലോട്ടറിയടിച്ചാൽ കടം വീട്ടണമെന്ന് പ്രതീക്ഷയിലാണ് ഇത്രയധികം ലോട്ടറി വാങ്ങിയത്. മോഷണം സംബന്ധിച്ച് രമേഷ് ഒല്ലൂർ പൊലീസിൽ പരാതി നൽകി.

error: Content is protected !!