ദേശീയ വനം വന്യ ജീവി വരാഘോഷത്തിന്റെ ഭാഗമായി വന ശുചീകരണം,ബോധവത്കരണ ക്ലാസ്സ്‌, ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിച്ചു

മുക്കം : ദേശീയ വനം വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി ജെ സി ഐ മുക്കം മൈത്രിയുടെ നേതൃത്വത്തിൽ നെടുങ്കയം റൈൻ ഫോറെസ്റ്റിൽ വെച്ച് വന ശുചീകരണം,ബോധവത്കരണ ക്ലാസ്സ്‌, ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിച്ചു.

യുവജനങ്ങൾക്കായി സംഘടുപ്പിച്ച വന-വന്യജീവി ബോധവത്കരണ ക്ലാസ്സ്‌ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പി എൻ രാജേഷ് നിർവഹിച്ചു. വനങ്ങൾ വെച്ചുപിടിപ്പിക്കേണ്ട ആവശ്യകത, മഴക്കാടുകളുടെ പ്രത്യേകത, സ്വഭാവിക വനങ്ങൾ തുടങ്ങിയവയ കുറിച്ച് വിശദമായ ക്ലാസും ക്വിസ് മത്സരവും നടത്തി.

എഴുപതാമത് വനം വന്യജീവി വരാഘോഷത്തിൽ ജെ സി ഐ അംഗങ്ങൾക്കായുള്ള
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സര പരിപാടിയുടെ ഉൽഘാടനം നിലമ്പൂർ സൗത്ത് ഡി ഫ് ഒ ദാനിക് ലാൽ നിർവഹിച്ചു.കാടിന്റെ മനോഹാരിത ക്യാമറയിൽ ഒപ്പിയെടുത്തവർക് സമ്മാനങ്ങൾ നൽകി.

1952 മുതൽ വന വന്യജീവി വരാഘോഷം സംഘടുപ്പിക്കുന്നുണ്ട്
രാജ്യത്തിന്റേ ജൈവവൈവിധ്യം, സസ്യ ജന്തുക്കളെയും സംരക്ഷണമാണ് ഈ ദേശീയ വരാഘോഷത്തിന്റെ ലക്ഷ്യം .

ജെസിഐ ഇലക്റ്റഡ് പ്രസിഡന്റ്‌ റിയാസ് അരിമ്പ്ര അധ്യക്ഷത വഹിച്ചു, ഹാനിഷ് കെ ടി, സൗഫീഖ് വെങ്ങളത്, ജി എൻ ആസാദ്, സവിജേഷ് അലൻസ്, മുഹമ്മദ്‌ സൈൻ, സ്വരാജ് സംജിത് എന്നിവരും സംസാരിച്ചു

error: Content is protected !!