നിലമ്പൂരിൽ നഗരസഭാ കൗൺസിലറുടെ വീടിനുനേരെ ആക്രമണം

മലപ്പുറം: നഗരസഭാ കൗൺസിലറുടെ വീടിനുനേരെ ആക്രമണം. നിലമ്പൂർ നഗരസഭാ കൗൺസിലർ എ.പി റസിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകൾ അക്രമികൾ തകർത്തു.

ഇന്നലെ രാത്രി ഒൻപതു മണിക്കായിരുന്നു സംഭവം. ഇതു മുന്നാം തവണയാണ് തങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതെന്ന് റസിയ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ റസിയയും ഭർത്താവും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപെട്ടില്ല. രാവിലെ എണീറ്റപ്പോഴാണ് കാർ തകർത്തത് ശ്രദ്ധയിൽപെട്ടത്.

സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!