കൂമ്പാറ ആനക്കല്ലുംപാറ വളവിൽ ഇന്നലെ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ തിരുവമ്പാടി പോലീസിനെതിനെ ഗുരുതര ആരോപണവുമായി നാട്ടുകാർ

കൂമ്പാറ ആനക്കല്ലുംപാറ വളവിൽ ഇന്നലെ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ തിരുവമ്പാടി പോലീസിനെതിനെ ഗുരുതര ആരോപണവുമായി നാട്ടുകാർ .

അപകടം നടന്ന വിവരം അറിഞ്ഞിട്ടും സംഭവ സ്ഥലത്തിന് സമീപത്തു ഉണ്ടായിട്ടും പോലീസ് അങ്ങോട്ട് പോകാൻ തയ്യാറായില്ല എന്നും രക്ഷാപ്രവർത്തനത്തിന് പോയവരെ കൈകാണിച്ചു പെറ്റി അടപ്പിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു .

ഇന്നലെ കൂമ്പാറ കോറിയിൽ നിന്നും അമിത ലോഡ് കേറ്റിവരുന്ന ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു .നാട്ടുകാർ തന്നെ പോലീസിനെ വിളിക്കുകയും ചെയ്തു .അതെ തുടർന്ന് പോലീസ് കൂമ്പാറയിൽ എത്തിയ സമയത്തിനു തൊട്ടുമുൻപാണ് അപകടം സംഭവിക്കുന്നത് .
3 :25 ഓടെ നാട്ടുകാർ അങ്ങാടിയിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത് അപകടവിവരം അറിയുന്നു അവർ ഓരോ വാഹനത്തിൽ സംഭവ സ്ഥലത്തേക്ക് പോകുകയും ചെയ്യുന്നു .3:29 ഓടെ പോലീസ് കൂമ്പാറയിൽ എത്തിയപ്പോൾ നാട്ടുകാരൻ അഷ്‌റഫ് എന്നയാൾ പോലീസിനോട് മുകളിൽ അപകടം നടന്നിട്ടുണ്ട് എന്ന വിവരം അറിയിക്കുന്നു .
എന്നാൽ ആദ്യം ടിപ്പറിന്റെ കാര്യം നോക്കട്ടെ എന്നിട്ട് അങ്ങോട്ട് പോകാം എന്ന് പോലീസ് പറഞ്ഞതായും ക്വ റിയുടെ ഭാഗത്തേത് പോലീസ് പോയതായും അഷ്‌റഫ് പറയുന്നു (CCTV ദൃശ്യങ്ങളിൽ വ്യക്തമായി കാണാം )

അതെ സമയം അപകട വിവരം അറിഞ്ഞ കൂമ്പാറ സ്വദേശി റിയാസ് എന്ന യുവാവ് ബൈക്കിൽ പോയ സമയത് രക്ഷാപ്രവർത്തനത്തിനു പോകുകയാണെന്നും പെട്ടെന്ന് പോന്നത് കൊണ്ട് ഹെൽമെറ്റ് എടുക്കാത്തതാണ് എന്നും പറഞ്ഞിട്ടും പോലീസ് 500 രൂപ പെറ്റിയടപ്പിച്ചതായി റിയാസ് പറയുന്നു .

അമിത ഭാരം കേറ്റിവരുന്ന വരുന്ന ലോറികൾ പരിശോധന നടത്തി വെയിറ്റ് നോക്കി നടപടി സ്വീകരിക്കണം എന്ന് പറഞ്ഞിട് കോറിക്കാരെ സംരക്ഷിക്കാൻ ആണ് പോലീസ് ശ്രമിച്ചതെന്നും അപകടം അറിഞ്ഞിട്ടും അങ്ങൊട് പോകാതെ ടിപ്പറുകൾ മുഴുവൻ പോയതിനു ശേഷം മാത്രമാണ് അപകട സ്ഥലത്തേക്ക് പോയതെന്നും .അപകട വിവരം അറിഞ്ഞപ്പോൾ തന്നെ അവിടെ പോയി ജീവൻ രക്ഷിക്കാൻ ശ്രമിക്കേണ്ട പോലീസ് കോറിക്കാർക്ക് വേണ്ടി ഒത്താശ ചെയ്‌തെന്നും DYFI നേതാവും നാട്ടുകാരനുമായ നൗഫൽ പറഞ്ഞു .

അപകടം അറിഞ്ഞിട്ടും സംഭവ സ്ഥലത്തേക്ക് പോകാതെ ടിപ്പറുകളുടെ ബ്ളോക് മാറ്റാൻ പോയ പോലീസിന്റെ നടപടിയിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട് .

error: Content is protected !!