
newsdesk
ദോഹ: നിലമ്പൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്ന ആര്യാടൻ ഷൗക്കത്തിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം ഖത്തർ ഒ ഐ സി സി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി നൽകുമെന്ന് ജില്ലാ പ്രസിഡണ്ട് നൗഫൽ കട്ടുപ്പാറ, ജനറൽ സെക്രട്ടറി ജാഫർ കംബാല, ട്രഷറർ ഇർഫാൻ പകര എന്നിവർ അറിയിച്ചു.
ഖത്തറിലെ നിലമ്പൂർ മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കാനും യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിന് പ്രവർത്തിക്കാനും കമ്മിറ്റി തീരുമാനം എടുത്തു.