
NEWSDESK
മുക്കം : ഇന്ത്യൻ സൂപർ ലീഗ് ഫുട്ബോൾ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാഞ്ച് മുക്കത്ത് ആരംഭിച്ചു .കഴിഞ്ഞ ദിവസം മുക്കം സിറ്റി സോക്കർ ടർഫിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ ട്രയൽസിൽ 450 ൽ അധികം കുട്ടികൾ പങ്കെടുത്തു.
കോഴിക്കോട്, മലപ്പുറം, വടകര, എന്നിവിടങ്ങളിലെ കുട്ടികളാണ് പങ്കെടുത്തത്. ട്രയൽസിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലന ക്യാമ്പ് അടുത്തഴ്ച മുക്കത്ത് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു .