ഫാമിലിയിൽ ഇനി കല്യാണക്കാലം ;വിവാഹാഘോഷത്തിന്റെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി ഫാമിലി വെഡിം​ഗ് സെന്ററിന്റെ കല്യാണ ഉത്സവത്തിന് വർണാഭ തുടക്കം

വിവാഹാഘോഷത്തിന്റെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി ഫാമിലി വെഡിം​ഗ് സെന്ററിന്റെ കല്യാണ ഉത്സവത്തിന് വർണാഭ തുടക്കം.ഫാമിലിയിൽ കല്യാണക്കാലം’ എന്ന ഫെസ്റ്റിവൽ ക്യാംപെയിന്റെ ഔദ്യോഗിക ഉദ്​ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിരകണ്ണൂർ ഫാമിലി ഷോറൂമിൽ വച്ച് നിർവഹിച്ചു.

പാർസി ലെഹങ്ക, കാഞ്ചീപുരം ബ്രെെഡൽ സാരി, റോയൽ ഷെർവാണി,​ ഗൗൺസ് തുടങ്ങിയവയുടെ അതിവിപുലമായ കലക്ഷനാണ് ഫെസ്റ്റിവലിന്റെ ഭാ​ഗമായി ഫാമിലിയുടെ കുന്ദമം​ഗലം, വടകര, മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ, കണ്ണൂർ, സുൽത്താൻ ബത്തേരി ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. ആറു മാസത്തോളം നീണ്ടുനിൽക്കുന്ന വെഡിം​ഗ് ഫെസ്റ്റിവലിന്റ ഭാ​ഗമായി ഫാമിലിയുടെ എല്ലാ ഷോറൂമുകളിലും വിവിധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കസ്റ്റമേഴ്സിന് ഏറ്റവും മികച്ച വെഡിം​ഗ് ഷോപ്പിം​ഗ് അനുഭവം സമ്മാനിക്കുന്നതായിരിക്കും ഫെസ്റ്റെന്ന് മാനേജ്മെന്റ് അറിയിച്ചു.

കണ്ണൂരിൽ വച്ച് നടന്ന ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗ് ഫാമിലിയുടെ മറ്റ് എല്ലാ ബ്രാഞ്ച് കളിലും നടത്തി .കുന്ദമം​ഗലം ബ്രാഞ്ചിൽ നടത്തിയഗാനവിരുന്നും മറ്റു എന്റർടൈൻമെന്റ് കലാ പരിപാടികളും അതി ഗംഭീരമായി ആഘോഷിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!