മുക്കത്ത് ഒറ്റ നമ്പർ ലോട്ടറിക്കാരൻ പോലീസ് പിടിയിൽ

NEWSDESK

മുക്കം – മുക്കത്ത് ആലിൻ ചുവട്ടിലെ സൗഭാഗ്യ ലോട്ടറി കടയിൽ സർക്കാർ ലോട്ടറി റിസൾട്ട് അവസാന അക്കങ്ങൾ വെച്ച് ചൂതാട്ടം നടത്തുന്ന ഒറ്റ നമ്പർ ലോട്ടറി വിൽപ്പനക്കാരൻ മുക്കം പൊലീസിന്റെ പിടിയിലായി .കുമാരനല്ലൂർ സ്വദേശി സരുൺ ആണ് പിടിയിലായത് .

മുക്കം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നൗഷാദ് ടി ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജദീര്‍ ചേനമംഗലൂർ, അനീസ് കെ എം എന്നിവർച്ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാളിൽ നിന്നും 6050 രൂപയും മൊബൈൽ ഫോണും ഒറ്റ നമ്പർ ലോട്ടറിക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

സമാനരീതിയിൽ മുക്കത്ത് അടുത്തടുത്തായി നിരവധി ഒറ്റ നമ്പർ ലോട്ടറി കച്ചവട സംഘങ്ങളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

error: Content is protected !!