കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക കൂടരഞ്ഞിയിൽ ആർ.ജെ.ഡി. നൈറ്റ് മാർച്ച്

കൂടരഞ്ഞി: കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി. (RJD) പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പന്തം കൊളുത്തി പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി.


മലയോര ഹൈവേയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കത്തുന്ന പന്തങ്ങളും പാർട്ടി പതാകകളും ഏന്തി നീങ്ങിയ മാർച്ച് കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരായ ശക്തമായ പ്രതിഷേധവേദിയായി മാറി.


ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ച് കേന്ദ്ര ഭരണകൂടത്തിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വോട്ടർ പട്ടികയിലെ വ്യാപക തിരിമറി, അർഹരായവരുടെ വോട്ടവകാശം അനധികൃതമായി തടയൽ തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് ഇന്ത്യാ സഖ്യം കമ്മീഷനെതിരെ ഉന്നയിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ട സാഹചര്യത്തിൽ കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ ഗ്യാനേഷ് കുമാറിന്റെ രാജി അനിവാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
പ്രതിഷേധ നൈറ്റ് മാർച്ച് ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് പി.എം. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളഞ്ഞുങ്കൽ, ജില്ലാ കമ്മിറ്റി അംഗം പി. അബ്ദുറഹിമാൻ മാസ്റ്റർ, മുഹമ്മദ്കുട്ടി പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.


ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ നെച്ചിക്കാട്ടിൽ, , ജോർജ്‌ മങ്കരയിൽ, ,ജോസ് തോമസ്‌ മാവറ, മാത്യു മങ്കരയിൽ, മുതലായവർ സംസാരിച്ചു. ജോർജ് പ്ലാക്കാട്ട്‌, എം ടി തോമസ്‌ മാസ്റ്റർ, ജിനേഷ് തെക്കനാട്ട്, , ജോളി പൊന്നംവരിക്കയിൽ, ജോളി പൈക്കാട്ട്, സജി പെണ്ണപ്പറമ്പിൽ, VV ജോൺ മാസ്റ്റർ, ജിൻസ്അഗസ്റ്റ്യൻ,മനു അബ്രഹാം,എം.ടി. സൈമൺ മാസ്റ്റർ, സോഫി തോമസ്‌ തട്ടുങ്ങൽ,ബിജി KS,സജിത തോമസ്‌, ടോമി കുരിക്കാട്ടിൽ,ജോർജ് പാലമുറി മുതലായവർ നേതൃത്വം വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!