വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു

മുക്കം : വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് മുക്കം ഓർഫനേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ  ആയിരത്തി നാന്നൂറോളം പേർ പങ്കെടുത്തു. 

തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ  ലിന്റോ ജോസഫ്, മുക്കം നഗരസഭാ ചെയർ പേഴ്സൻ അഡ്വക്കറ്റ് ചാന്ദിനി,  ഡെപ്യൂട്ടി ചെയർമാൻ  സി.എ പ്രദീപ് കുമാർ, നഗരസഭാ കൗൺസിലർമാർ,  സമിതി ജില്ലാ കമ്മറ്റി അംഗങ്ങൾ, സമിതി ഏരിയാ കമ്മറ്റി അംഗങ്ങൾ, മുഴുവൻ വ്യാപാരികൾ, ഏകോപന സമിതി നേതാക്കൻമാർ, വിവിധ രാഷ്ട്രീയ മത സംഘടനാ സന്നദ്ധ സേനാ അംഗങ്ങൾ, സമിതി യൂണിറ്റ് പ്രസിഡണ്ട്  കൈരളി സുൽഫി, സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത്, ട്രഷറർ ചില്ലാനം വിജയൻ, ഷിബു കല്ലൂർ, സജീഷ് വായലത്ത്, സൈനുൽ ആബ്ദീൻ, ഹാറൂൺ, ശശിധരൻ, സ്മിത എന്നിവരെ കൂടാതെ  മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം വഹിച്ചു.

error: Content is protected !!