
newsdesk
മുക്കം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് സമ്മേളനം കെ.എം. കുഞ്ഞാറാൻ,കെ. കെ. ശ്രീധരൻ നഗറിൽ(സി. ടി.വി .ഹാൾ, മുക്കം) വച്ച് നടന്നു. സമ്മേളനത്തിന് മുതിർന്ന വ്യാപാരിയും ദീർഘ കാലം മുക്കം യൂണിറ്റ് സെക്രട്ടറിയുമായിരുന്ന കെ .പി .മുഹമ്മദ് പതാക ഉയർത്തി.
മുക്കം യൂണിറ്റ് പ്രസിഡണ്ട് റഫീഖ് വാവാച്ചി അധ്യക്ഷനായ സമ്മേളനം ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു . സംസ്ഥാന കമ്മിറ്റിയംഗം കെ. എം. റഫീഖ് സംഘടനാ റിപ്പോർട്ടും യൂണിറ്റ് ട്രഷറർ സജീഷ് വയലത്ത് വരവ് ചിലവ് കണക്കുംഅവതരിപ്പിച്ചു .മുൻ ഏരിയ സെക്രട്ടറി ടി.എ. അശോകനെ യോഗത്തിൽ ആദരിച്ചു.
മുക്കം ടൗണിലെ ട്രാഫിക് പരിഷ്കാരങ്ങൾ നിയമാനുസൃതം നടപ്പാക്കുക, മുക്കം ടൗൺ രണ്ടാംഘട്ട പരിഷ്കരണ പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക, അനധികൃത തെരുവു കച്ചവടവും ഓൺലൈൻ വ്യാപാരവും നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
മുക്കം ഏരിയ പ്രസിഡണ്ട് കെ. ടി. നളേശൻ, ട്രഷറർ രാജഗോപാലൻ വൈസ് പ്രസിഡണ്ട് ചെമ്പറ്റ ബാബു, ഉണ്ണി നാരായണൻ, ശശിധരൻ ഊരാളി കുന്നത്ത്, സൈനുൽ ആബിദീൻ, കെ .പി . കോയ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കൈരളി സുൽഫിക്കർ, സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത് , ട്രഷറർ ചില്ലാനം വിജയൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.