
newsdesk
മുക്കം: നഗരസഭയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി സംസ്ഥാന സർക്കാർ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി, കെ എം സി ടി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മുക്കം നഗരസഭയിലെ 60 വയസിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കായി ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് അസ്ഥിരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭിക്കുന്നതാണ്.
ഇതോടൊപ്പം മുതിർന്ന പൗരന്മാർക്ക് അവരുടെ ശാരീരിക പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനുള്ള വിവിധ സഹായ ഉപകരണങ്ങൾ കേന്ദ്ര പദ്ധതിയായ ആർ വി വൈ സ്കീം വഴി ലഭ്യമാക്കുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പും ഇതോടൊപ്പം നടക്കുന്നതാണ്.
📌 സ്ഥലം : താഴെക്കോട് എ യു പി സ്കൂൾ അഗസ്ത്യൻമൂഴി.
📌 തിയതി : 05/04/2025 ശനിയാഴ്ച
⏰സമയം : രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ.
60 വയസിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് മാത്രം
ക്യാമ്പിൽ ലഭിക്കുന്ന സേവനങ്ങൾ
⏩ അസ്ഥിരോഗ സ്പെഷ്യലിസ്റ്റ് സേവനം.
⏩ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് സേവനം.
⏩ ഫിസിയോ തെറാപ്പിസ്റ്റ് ന്റെ സേവനം.
⏩ സൗജന്യ ബി പി ഷുഗർ പരിശോധന.
⏩ കുറഞ്ഞ നിരക്കിൽ മറ്റ് രക്ത പരിശോധനക്കുള്ള ലാബ് സൗകര്യം.
⏩ വിവിധ സഹായ ഉപകരണങ്ങൾക്ക് വേണ്ടിയുള്ള സ്ക്രീനിങ്ങും രേഖകളുടെ പരിശോധനയും.
RVY പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന സഹായ ഉപകരണങ്ങൾ
- ട്രൈ പോഡ്
- ടെട്ര പോഡ്
- വാക്കിങ് സ്റ്റിക്
- വാക്കർ
- ക്രച്ചസ്
- എൽബോ ക്രച്ചസ്
- വീൽ ചെയർ
- വീൽ ചെയർ വിത്ത് കമ്മോട്
- കമ്മോട് സ്റ്റൂൾ
- മുട്ടിനിടുന്ന ക്യാപ് (knee cap)
- ഹിയറിങ്ങ് എയ്ഡ്
സഹായ ഉപകരണം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
- ബിപി എൽ കാർഡ് ഉടമയോ/ മാസവരുമാനം 15000/ രൂപയിൽ കൂടുതൽ ആകാൻ പാടില്ല.
- കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സമാനമായ അനുകൂല്യങ്ങൾ കൈപ്പറ്റിയവർ ആകരുത്.
- 60 വയസിനു മേൽ പ്രായമുള്ള മുതിർന്ന പൗരൻ ആകണം.
ക്യാമ്പിൽ പങ്കെടുക്കുന്നവർ നിർബന്ധമായും കൊണ്ട് വരേണ്ട രേഖകൾ
- റേഷൻ കാർഡ് കോപ്പി
- ആധാർ കാർഡ് കോപ്പി
- എ പി എൽ കാർഡ് ഉടമകൾ വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. ( പിന്നീട് ലഭ്യമാക്കിയാലും മതി )
- പാസ്പോർട്ട് സൈസ് ഫോട്ടോ
- ഹിയറിങ്ങ് എയ്ഡ് വേണ്ടവർ ഒരു വർഷത്തിനുള്ളിൽ എടുത്ത ഓഡിയോളജി റിപ്പോർട്ട്. (ഇതും പിന്നീട് ഹാജരാക്കിയാൽ മതിയാകും )
- പഴയ ചികിത്സ രേഖകളും നിലവിൽ കഴിക്കുന്ന മരുന്നുകളും.
തീരെ കിടപ്പിലായ ആളുകൾ സഹായ ഉപകരണത്തിനായി ക്യാമ്പിൽ നേരിട്ട് വരണമെന്നില്ല. രേഖകളുമായി ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ മതിയാകും