
newsdesk
മുക്കം : കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് പിന്നിൽ സർക്കാർ മാത്രമല്ല, വിവിധ സംഘടനകളുടെ പങ്കും വലുതാണെന്നും കേരളത്തിന്റെ ഏറ്റവും വലിയ സാധ്യതയായ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇതുവരെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.
കളന്തോട് എം.ഇ.എസ് കോളേജ് സംഘടിപ്പിച്ച ‘പ്രചോദനം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കുട്ടികൾ ഉപരിപഠനത്തിനായി പുറത്തുപോയി പഠിക്കുന്ന അവസ്ഥയാണുള്ളതെന്നും കുട്ടികളെ പുറത്തേക്ക് എങ്ങനെയെങ്കിലും പറഞ്ഞയക്കാൻ ഗവേഷണം നടത്തി നടപ്പാക്കിയ നിലവിലെ സിസ്റ്റം പൂർണ്ണമായും മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റുഡന്റ്സ് ഡൈവേഴ്സിറ്റിയുടെ കുറവ് മൂലമാണ് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ കേരളത്തിലേക്ക് വരാത്തത് എന്നും, കേരളത്തിലെ അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ മികച്ചൊരു ഹയർ എഡ്യുക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റാൻ ആവശ്യമായ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തുമെന്നും അടുത്ത വർഷത്തോടെ അക്കാദമിക് ഷെഡ്യൂളും സിസ്റ്റവും പൂർണ്ണമായി മാറ്റിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.