മുക്കത്ത് വൻ ലഹരി വേട്ട500 ഗ്രാമിലേറെ എം ഡി എം എ യുമായി യുവാവ്‌ പിടിയിൽ

മുക്കം നീലേശ്വരം പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (36 ) യാണ് പിടിയിലായത്.കോഴിക്കോട് റൂറൽ എസ്‌ പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് രഹസ്യ വിവരത്തെ തുടർന്ന് പ്രതിയെ മുക്കം അഗസ്ത്യമുഴിയിൽ വെച്ച് പിടികൂടിയത്.

ഇയാൾ ഡൽഹി കേന്ദ്രീകരിച്ചു വൻതോതിൽ ലഹരി കേരളത്തിൽ എത്തിക്കുന്ന ആളാണ് എന്ന് പോലീസ് അറിയിച്ചു.

പിടികൂടിയ പ്രതിയെ മുക്കം പോലീസ് സ്റ്റേഷനിൽ എത്തിച്ചു

error: Content is protected !!