കർഷകരുടെ ദുരിതമോചനത്തിന് യു.ഡി.എഫ് അധികാരത്തിൽവരണം : മറിയാമ്മ ഉമ്മൻ

മുക്കം: ദുരിതമനുഭവിക്കുന്ന കർഷകർക്ക് മോചനം ലഭിക്കുന്നതിന് നിയമനടപടിയിലൂടെ പരിഹാരം കണ്ടെത്തുന്നതിന് യു.ഡി.എഫ് സർക്കാരിനെ അധികാരത്തിൽ എത്തിക്കണമെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു. വന്യമൃഗ ശല്യം. വിള നശീകരണം, വിലത്തകർച്ച എന്നിവ തടയുന്നതിനും കർഷകരുടെ ജീവൻ സംരക്ഷിക്കുന്നതിനും എൽ.ഡി.എഫ് സർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ ആരോപിച്ചു.

കാർഷിക മേഖലയെ സംരക്ഷിക്കാൻ യു.ഡി.എഫിനെ ശക്തിപ്പെടുത്തേണ്ടത് കർഷകരുടെ ബാധ്യതയാണെന്നും അവർ കൂട്ടിച്ചേർത്തു. കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ. കാസിമിൻ്റെ രണ്ടാംഘട്ട പര്യടന സമാപനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവർ. കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു.


യോഗത്തിൽ സി കെ കാസിം,ബാബു പൈക്കാട്ടിൽ, സി ജെ ആൻ്റണി, എം.ടി. അഷ്റഫ്, പി.ജി. മുഹമ്മദ്, ജോബി എലന്തൂർ, മില്ലി മോഹൻ, സണ്ണി കാപ്പാട്ടുമല, മുത്തു അബ്ദുസലാം, കെ.എം. ബഷീർ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരിയിൽ നിന്നാരംഭിച്ച പര്യടനം നൂറംതോടിൽ സമാപിച്ചു. മാഞ്ചുഷ് മാത്യു. അബ്‌ദു കൊയങ്ങോറൻ, മജീദ് പുതുക്കുടി, രാജേഷ് ജോസ്. നിഷാദ് വീച്ചി, അന്നക്കുട്ടി ദേവസ്യ, അംബിക മംഗലത്ത്, അലക്സ് തോമസ്, വിൽസൺ വടക്കേമുറി, വി. അബൂബക്കർ മൗലവി, കെ.പി. മുഹമ്മദ് ഹാജി, ജോൺസൺ മേനാംകുഴി, കെ.പി. അബ്ദുറഹ്മാൻ, അസീസ് തെയ്യപ്പാറ, റോയ് കുന്നപ്പള്ളി, റിയാനസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. ഉച്ചയ്ക്ക് ശേഷം മുക്കം, കാരശ്ശേരി പഞ്ചായത്തുകളിലും സി കെ കാസിം പര്യടനം നടത്തി.

error: Content is protected !!