മുക്കം, കാരശ്ശേരിയിൽ അടവെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞു മരണം

മുക്കം : കാരശ്ശേരി പഞ്ചായത്തിലെ ഊരാളിക്കുന്നു. കൊളക്കാടൻമലയിൽ ഇന്ന് രാവിലെ 9മണിയോടെയാണ് അപകടംകാരശ്ശേരി പഞ്ചായത്തിലെ ഊരാളിക്കുന്നു കൊളക്കാടൻമലയിൽ ഇന്ന് രാവിലെ 9മണിയോടെയാണ് അപകടം.തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടി എന്നയാളാണ് മരിച്ചത്‌.

അലവികുട്ടിയും ഭാര്യയും അവരുടെ കൃഷി സ്ഥലത്തേക്ക് പോയപ്പോൾ ഊരാളിക്കുന്നു കൊളക്കാടൻമലയിൽ എത്തിയപ്പോൾ ജീപ്പ് ബ്രേക്ക് ഒഴിഞ്ഞു താഴോട്ട് പോവുകയും ഭാര്യയോട് ഇറങ്ങി കല്ല് വെക്കാൻ പറയുകയും അവരത് ചെയ്യുകയും .എന്നാൽ വീണ്ടും വണ്ടി നില്കാതെ വന്നപ്പോൾ അലവിക്കുട്ടി ജീപ്പിൽ നിന്നും ഇറങ്ങി കല്ല് വെക്കുന്നതിനിടയിൽ ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു .

കാരശ്ശേരി പഞ്ചായത് മുൻ വാർഡ് മെമ്പർ ശിവദാസന്റെ നേതൃത്വത്തിൽ കെഎംസിടി യിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!