കൊടിയത്തൂർ പഞ്ചായത്തിൽ ശക്തമായ വരൾച്ചയിൽ ജനങ്ങൾക്ക് ആശ്വാസമായി ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ള വിതരണം

കൊടിയത്തൂർ :ചാലിയാർ,ഇരുവഴിഞ്ഞി പുഴകൾ വരൾച്ചക്കും കുടിവെള്ള ക്ഷാമത്തിനും ആശ്വാസമാകുന്ന കൊടിയത്തൂർ പഞ്ചായത്തിൽ പുഴകളുടെ സാന്നിധ്യമില്ലാത്ത പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമത്തെ പ്രതിരോധിക്കുന്നത് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വാഹനങ്ങൾ മുഖേന കുടിവെള്ള വിതരണം നടത്തുന്നത്തിലൂടെയാണ്.

കൊടിയത്തൂർ പഞ്ചായത്തിൽ കേരള വാട്ടർ അതോറിറ്റിയുടെ കോട്ടമ്മൽ പദ്ധതി കൂടാതെ എൻ സി പി സി കുടിവെള്ള പദ്ധതിയായ ചെറുവാടി പഴമ്പറമ്പിലെ ഐലാക്കോട് പദ്ധതിയും തോട്ടുമുക്കം തരിയോട് കുടി വെള്ള പദ്ധതിയും കൂടാതെ കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് നടപ്പിലാക്കിയ പുറമണ്ണിൽ ശുദ്ധ ജല പദ്ധതിയും ,കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കിയ കോട്ടമ്മൽ,നടക്കൽ,വാളേപ്പാറ,കയ്യൂണമ്മൽ,കൂൻമതൊടി, ചാലക്കൽ,അക്കരപറമ്പ്,മുത്തോട് ഉൾപ്പെടെ ധാരാളം ചെറുകിട കുടിവെള്ള പദ്ധതികളും, ജല സേചന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന ചെറുവാടി തറമ്മൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി,കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ തടായി ജല സേചന പദ്ധതി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ ഈങ്ങല്ലീരി ജല സേചന പദ്ധതി എന്നിവ കാർഷിക മേഖലക്കും കുടിവെള്ള ക്ഷാമത്തിനും ഒരു പോലെ ആശ്വാസം നൽകുന്ന പദ്ധതികളാണ്.ഈ പദ്ധതികളിലേക്ക് എല്ലാം ജല ലഭ്യതക്ക് അടിസ്ഥാനം ചാലിയാർ പുഴക്ക് കുറുകെ ജല സേചന വകുപ്പ് 2001ൽ സ്ഥാപിച്ച കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജാണ്.

കൊടിയത്തൂർ പഞ്ചായത്തിൽ വാഹനം ഉപയോഗിച്ച് ശുദ്ധ ജലം നൽകുന്നത് പ്രധാനമായും 5,6,8,10 വാർഡുകളിലാണ് രൂക്ഷമായ ശുദ്ധ ജല ക്ഷാമം നേരിടുന്നത് ഉണ്ണികോരൻ കുന്ന്,പട്ടർകുഴി,കവലിട,തമ്പലങ്ങോട്ട് കുഴി,തെഞ്ചേരിപറമ്പ്,മാടാമ്പി,മൈസൂർ പറ്റ,ദേവസം കാട് എന്നിവിടങ്ങളിൽ എല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നു എങ്കിലും കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിനെ കൂടാതെ തോട്ടുമുക്കം കേന്ദ്രീകരിച്ചുള്ള ക്രഷറുകൾ ജനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് വാഹനങ്ങളിൽ ശുദ്ധ ജലം വീടുകളിൽ എത്തിച്ചു നൽകുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്തിന് സഹായ സഹകരണങ്ങൾ ചെയ്തു നൽകുന്നുണ്ട്.ഗ്രാമ പഞ്ചായത്ത് മെമ്പർ സി ടി യൂസഫിനാണ് ജല വിതരണ ഏകോപനം.ജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പരിഹാരം കാണുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി കവിത ടീച്ചർ,വൈസ് പ്രസിഡന്റ്‌ സുജ ടോം എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!