ഓമശ്ശേരി അമ്പലക്കണ്ടിയിൽ ഇരു വൃക്കകളും തകരാറിലായ യുവതിയുടെ ചികിത്സ സഹായ വീഡിയോ ദുരുപയോഗം ചെയ്യുന്നതായി പരാതി

NEWSDESK

ഓമശ്ശേരി: അമ്പലക്കണ്ടിയിൽ ഇരു വൃക്കകളും തകരാറിലായ നിർധന യുവതിയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനായി സാമ്പത്തിക സഹായം ശേഖരിക്കുന്നതിന് വേണ്ടി ജീവകാരുണ്യ പ്രവർത്തകൻ ഒരു വർഷം മുൻപ് തയ്യാറാക്കിയ വീഡിയോ ദുരുപയോഗം ചെയ്ത് അജ്ഞാതർ സമൂഹമാധ്യമങ്ങൾ വഴി പണം പിരിക്കുന്നതായി പരാതി.

യുവതിയുടെ വൃക്ക മാറ്റി വയ്ക്കലിന് ഉദ്ദേശിച്ച പണം ഒരു ദിവസം കൊണ്ട് തന്നെ ലഭിക്കുകയും തൊട്ടടുത്ത ദിവസം അക്കൗണ്ട് നിർത്തി പിരിവ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അന്നത്തെ വീഡിയോ ആണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്.

നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പറും ഓമശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ യൂസഫ് അമ്പലക്കണ്ടിയും യുവതിയുടെ ഭർത്താവും ചേർന്ന് കൊടുവള്ളി പോലീസിൽ പരാതി നൽകി.

error: Content is protected !!