പൂജയുടെ പേരിൽ തട്ടിപ്പ്: കൂടുതൽ ഇരകൾ; പ്രതികളെ റിമാൻഡ് ചെയ്തു

NEWSDESK

ഫറോക്ക് :രോഗശാന്തിക്കും ഐശ്വര്യത്തിനും പൂജ നടത്താമെന്നു വിശ്വസിപ്പിച്ചു പണവും സ്വർണവും തട്ടിയ സംഘം കൂടുതൽ തട്ടിപ്പ് നടത്തിയതായി സൂചന. സമാന രീതിയിൽ പലരിൽ നിന്നായി ഇവർ പണം കൈക്കലാക്കിയിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വടകര കരിമ്പനപ്പാലം സ്വദേശിനിയായ യുവതിയുടെ 12 ലക്ഷം രൂപയും 14 പവനും തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മേപ്പയൂർ കുലുപ്പ മലോൽ ശിവദാസൻ(47), നടുവണ്ണൂർ ജിഷ നിവാസിൽ ജിഷ(46) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

error: Content is protected !!