NEWSDESK
കോഴിക്കോട് : ജാനകിക്കാട് പ്രദേശത്ത് ചത്ത കാട്ടുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ പന്നിഫാമുകൾക്ക് ജാഗ്രതാ നിർദ്ദേശം. അതേസമയം പന്നിപ്പനി പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി. കാട്ടുപന്നികളിൽ നിന്ന് നാട്ടുപന്നികളിലേക്കാണ് വൈറസ് പകരുക. പന്നികൾ ചത്തത് നിപ വൈറസ് മൂലമാണോ എന്ന സംശയം നിലനിന്നിരുന്ന സാഹചര്യത്തിലാണ് സ്ഥിരീകരണം.
ജാഗ്രതാ നിർദ്ദേശങ്ങൾ• കാട്ടുപന്നികൾ ചത്ത സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പുവരുത്തണം. അവിടെ പോകാതിരിക്കുക
- കാട്ടുപന്നികൾ പറമ്പുകളിൽ പ്രവേശിക്കുന്നത് തടയണം.
- ഇവ കുത്തിമറിച്ചിട്ട കാർഷികവിളകൾ വളർത്തുപന്നികൾക്ക് നൽകാതിരിക്കുക.
- പന്നി ഫാം നടത്തുന്നവർ അണുനശീകരണം നടത്താതെ ഫാമിൽ കയറരുത്.
- പന്നികൾക്ക് കുടിക്കാനും ഫാം കഴുകാനും ശുദ്ധജലം ഉപയോഗിക്കണം.
- പന്നിഫാമിനുള്ളിലെ മാലിന്യം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ ശ്രദ്ധിക്കണം.’ ജില്ലയിൽ ആദ്യമായാണ് കാട്ടുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. ജാനകിക്കാടിന്റെ പരിസരത്ത് പന്നി ഫാമുകൾ ഇല്ലാത്തത് ആശങ്ക കുറച്ചു