സ്വർണവിലയിൽ വർദ്ധനവ്; ഇന്നത്തെ നിരക്കറിയാം

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 13,430 രൂപയായി. ഒരു പവന് 320രൂപ വർധിച്ചു. 1,07,440 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയുകയാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,07,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഇന്നലെ വരെ വില ഉണ്ടായിരുന്നത്. ഇതിലാണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്.

18 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 11,040 രൂപയാണ് വില വരുന്നത്. ഒരു പവന് 88,320 രൂപയാണ് നിലവിലെ വില നിലവാരം. അതേ സമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 25 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 250 രൂപയാണ് വില വരുന്നത്.

ഇറാനും യുഎസും തമ്മിൽ‌ സമാധാന കരാർ നിലവിൽ വന്നതാണ് സ്വർണവില ഉയരാൻ കാരണം. അതേസമയം വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!